വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ആഭരണം കവർന്നു

കൊല്ലം: വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡിൽ വച്ചാണ് സംഭവം. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിലേക്ക് പോകും വഴിയാണ് തലയ്ക്കടിച്ചു വീഴ്ത്തിയത്. ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ ആശുപത്രിയിലാക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വിദ്യാർത്ഥിനിയെ സ്കാനിംഗിന് വിധേയയാക്കി. പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

error: Content is protected !!