കായികമേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; ഹൃദയാഘാതമെന്ന് നിഗമനം ; കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്ക് നേരത്തെ ചികിത്സ തേടിയിരുന്നു.

newsdesk

പത്തനംതിട്ട: കായികമേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ഉപജില്ല കായികമേളയിൽ പങ്കെടുത്ത് മടങ്ങിയ അഴൂർ സ്വദേശി വിഗ്നേഷ് മനു (15) ആണ് ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മരിച്ചത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്ക് നേരത്തെ ചികിത്സ തേടിയിരുന്നു. കൊവിഡിന് ശേഷവും വിഗ്നേഷ് കായിക പരിശീലനങ്ങൾ തുടർന്നിരുന്നു.

ഇന്നലെ നടന്ന 3000 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷം ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. സ്‌കൂളിലെ പൊതുദർശനത്തിനുശേഷം വിഗ്നേഷിന്റെ സംസ്‌കാരം ഇന്ന് നടക്കും.

error: Content is protected !!
%d bloggers like this: