Site icon CTV Online

ഉദ്ഘാടനത്തിന് പിന്നാലെ അപകടം: തലശ്ശേരി – മാഹി ബൈപാസിലെ മേല്‍പ്പാതയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

തലശ്ശേരി: ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി – മാഹി ബൈപാസില്‍ നിന്നും താഴേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തോട്ടുമ്മല്‍ പുല്ല്യോട്‌ റോഡ് ജമ്മത്ത് ഹൗസില്‍ മുഹമ്മദ് നിദാന്‍ ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു.

തിങ്കളാഴ്ച രാത്രി നിട്ടൂര്‍ ബാലം ഭാഗത്ത് വച്ച് ബൈപ്പാസിലെ മേല്‍പ്പാതകള്‍ക്കിടയിലെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version