newsdesk
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാർഥികൾ മുങ്ങിമരിച്ചു. മാടപ്പാട് സ്വദേശികളായ ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണാണ് മരണപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
ഒരാൾ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരാൾ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. പൊലീസും അഗ്നിസമന സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.