Site icon CTV Online

പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു

News Desk

പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ മകൻ ആകാശാണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയോടെ ആകാശിനെയും ഒപ്പം രണ്ട് സുഹൃത്തുക്കളെയും പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് ഇവരെ പരിശോധിക്കുമ്പോൾ ആകാശ് ഓടി രക്ഷപെട്ടു. തുടർന്ന് മറ്റ് രണ്ടുപേരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ട്ടിച്ചതാണെന്ന് മനസിലായത്. ഇവരുമായി ആകാശിന്റെ വീട്ടി എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Exit mobile version