Site icon CTV Online

മാളയില്‍ മിന്നല്‍ ചുഴലി; ഓടുകളും ഷീറ്റുകളും പറന്നു, മരങ്ങള്‍ കടപുഴകി

Web Desk

മാളയ്ക്കടുത്ത് അന്നമന്നടയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. ചാലക്കുടി പുഴയോരത്തോടു ചേര്‍ന്നു കിടക്കുന്ന പാലിശേരി, എരയാംകുടി പ്രദേശങ്ങളിലാണ് ശക്തിയായ കാറ്റടിച്ചത്. ബുധനാഴ്ച പുലർച്ചെ 5.30 ഓടെയാണ് മിന്നല്‍ ചുഴലി വീശിയത്. ജാതി, വാഴ തുടങ്ങിയ കൃഷി വ്യാപകമായി നശിച്ചു. വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി. ഒടിഞ്ഞ് വീണ മരങ്ങളും മറ്റും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി.

Exit mobile version