ജൂലൈ 8, 9 തീയതികളില്‍ റേഷൻ കട അടച്ച് സമരം

കോഴിക്കോട്: വേതനപാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്താൻ റേഷൻ കട ഉടമകളുടെ സംഘടന. സംസ്ഥാന വ്യാപകമായി ജൂലൈ 8, 9 തീയതികളില്‍ സമരം നടത്താനാണ് റേഷൻ വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്.

റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും.

കേന്ദ്ര, കേരള സർക്കാറുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.

error: Content is protected !!