Site icon CTV Online

തെരുവുനായ്ക്കൾ തേർവാഴ്ച തുടരുന്നു ; ദുരിതത്തിന് അറുതിയില്ലാതെ നാട്

SPECIAL STORY

മനുഷ്യന് കടി ഏൽക്കാതെ ഇറങ്ങി നടക്കാൻ അവകാശമില്ലേ എന്ന് അവർ ചോദിക്കുന്നു ?പുറത്തിറങ്ങിയാൽ തെരുവുനായകളുടെ കടി ഉറപ്പ് അതാണ് നിലവിലെ അവസ്ഥ,രണ്ടു ദിവസത്തിനുള്ളിൽ മുക്കത്തെ അങ്ങാടിയിലും ഉൾപ്രദേശങ്ങളിലുമായി പതിനാറോളം പേരെയാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയത് .കടിയേറ്റു പിടഞ്ഞു വീഴുന്നവരിൽ പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും അമൂമ്മമാരും എല്ലാം ഉൾപെടും .കടി ഏറ്റവർ മെഡിക്കൽ കോളേജിലും ബേബിമെമ്മോറിയൽ ഹോസ്പിറ്റലിലും ചികിത്സയിൽ തുടരുകയാണ് ,ഒരു കുട്ടിയെ ഇന്ന് സർജറിക്ക് വിധേയനാക്കും എന്നാണ് ലഭിച്ച വിവരം. 16 പേരെ കടിച്ചു കീറിയ നായയെ ഇന്നലെ രാത്രിയിൽ ചത്ത നിലയിൽകണ്ടെത്തിയ വാർത്ത ആളുകളിൽ ഏറെ ആശങ്ക ഉളവാക്കിയിരുന്നു ,ഇന്ന് പേ വിഷ ബാധയുടെ പരിശോധന ഫലം വരുന്നത് വരെ നാട്ടുകാർക്ക് ജാഗ്രത നിർദേശവും ലഭിച്ചിട്ടുണ്ട്

നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നൽകാൻ ആവശ്യത്തിന് മരുന്ന് പോലും മുക്കം ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ല . ചികിത്സക്കെത്തുന്നവരെ ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് പതിവ് ,ചുരുക്കത്തിൽ വലിയ രീതിയിൽ ഉള്ള ആക്രമണം ഏറ്റു എത്തുന്നവർക്ക് സമയബന്ധിതമായി കോളേജിലോ ചികിത്സ ലഭ്യമായ ആശുപത്രിയിലോ എത്താൻ സാധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം എന്ന് ഉറപ്പിക്കാം .
അടിയന്തരമായ സർക്കാരിന്റെയും നഗരസഭയുടെ ഇടപെടൽ ആവശ്യം …
നിലവിലെ അവസ്ഥയിൽ നായ്ക്കളെ പിടികൂടാനും ഈ ശല്യത്തിന് അറുതി വരുത്താനും ഉള്ള ബാധ്യത സർക്കാരിനും നമ്മുടെ നഗരസഭയ്ക്കുണ്ട് .എന്നാൽ ഈ കാര്യത്തിൽ കോടതിയുടെ ഇടപെടൽ ഉള്ളത് കൊണ്ട് തങ്ങൾക്ക് പരിമിതികൾ ഉണ്ട് എന്നാണ് മുക്കം നഗരസഭാ ചെയര്മാൻ പി.ടി ബാബുവിന്റെ വെളിപ്പെടുത്തൽ .കൂടാതെ നായ്ക്കളുടെ വന്ധ്യകരണം പദ്ധതിയായ എബിസി സംസ്ഥാനത്ത് സ്തംഭിച്ച അവസ്ഥയിൽ ആണ്,ഇതൊക്കെ വലിയ തിരിച്ചടികൾ ആണ് ..
എന്നാൽ ഈ കാര്യത്തിന് മേൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്താനും തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രശ്നങ്ങൾക്ക് അറുതി വരുത്താനും ശ്രമം തുടങ്ങി കഴിഞ്ഞു എന്നാണ് ചെയര്മാൻ പറയുന്നത്.,നഗരസഭകളിലെ വീടുകൾക്കുള്ളിൽ വളര്ത്തുന നായ്ക്കളുടെ ലൈസൻസ് എടുക്കാനും അതുപോലെ പ്രതിരോധ വാക്‌സിൻ എടുത്ത് സുരക്ഷ നിർബന്ധമാക്കാനും കർശന നിർദേശം നഗരസഭ നൽകും ,തെരുവിൽ അലഞ്ഞു നടക്കുന്ന നായകളുടെ കാര്യത്തിലും തീരുമാനങ്ങൾ കണ്ടുവെച്ചിട്ടുണ്ട് ഇവറ്റകളെ പിടികൂടി ഒരു ഷെൽറ്ററിലേക്ക് മാറ്റാൻ ആണ് പദ്ധതി ഇട്ടിരിക്കുന്നത് എത്രെയും പെട്ടന്ന് തന്നെ ഇതിനുള്ള നടപടി ഈ അടിയന്തിര സാഹചര്യത്തിൽ ഉണ്ടാവുമെന്നാണ് നഗരസഭാ ചെയര്മാന് വെളിപ്പെടുത്തിയിരിക്കുന്നത് .

കടിച്ചു കീറാൻ ഓടിയെത്തുന്ന ഒരു കൂട്ടം നായ്ക്കളുടെ മുൻപിൽ പേടിച്ചു വിറച്ചു നിൽക്കുകയാണ് ഒരു ജനത എന്ന് സർക്കാരിനോട് പറഞ്ഞു കൊടുക്കണം അധികാരപ്പെട്ടവർ. വേണ്ടത് പദ്ധതികൾ പ്ലാൻ ചെയ്യലല്ല .അടിയന്തര നടപടിയാണ് കാരണം ഓടിച്ചിട്ട് കടിക്കാൻ വരുന്ന നായ്ക്കളുടെ കടിയേറ്റ് പിടഞ്ഞു വീഴുകയാണ് ഒരു ജനത ഇനിയും ആമാന്തം അരുത് .

Exit mobile version