Site icon CTV Online

ആര്‍എസ്പിയില്‍ കൂട്ടരാജി; സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സിപിഐഎമ്മില്‍ ചേര്‍ന്നു

Web Desk

കൊല്ലത്ത് ആര്‍എസ്പിയില്‍ രാജി. സംസ്ഥാന ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ രാജി വച്ചവര്‍ സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റംഗം ആര്‍ ശ്രീധരന്‍പിള്ള, മുന്‍ കൗണ്‍സിലറും ആര്‍എസ്പി ജില്ലാ കമ്മിറ്റിയംഗവുമായ പ്രശാന്ത്, ആര്‍വൈഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റി അംഗം ആര്‍.പ്രദീപ്,പി.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് ആര്‍. ശ്രീരാജ് തുടങ്ങിയവരും മറ്റു പ്രവര്‍ത്തകരുമാണ് രാജിവച്ചത്. ആര്‍എസ്പി വിട്ടവരെ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ മാലയിട്ട് സ്വീകരിച്ചു. ആര്‍എസ്പിയില്‍ വ്യക്തി രാഷ്ട്രീയമെന്ന് ആര്‍. ശ്രീധരന്‍പിള്ള പറഞ്ഞു.

Exit mobile version