സംസ്ഥാനത്ത് പിജി ഡോക്ടേഴ്‌സും ഹൗസ് സര്‍ജന്മാരും പണിമുടക്കും

newsdesk

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ആയിരിക്കും പണിമുടക്ക്. സ്റ്റൈപ്പൻറ് വർധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 30ന് സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് സൂചന പണിമുടക്ക് നടത്തിയിരുന്നു.

അധികൃതർ തുടർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡെന്റൽ-മെഡിക്കൽ പിജി ഡോക്ടേഴ്സും, ഹൗസ് സർജൻസും പണിമുടക്കിൻ്റെ ഭാഗമാകും. പണിമുടക്ക് സംബന്ധിച്ച കേരള മെഡിക്കൽ പോസ്റ്റ് ഗ്രാറ്റുവേറ്റ് അസോസിയേഷൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

error: Content is protected !!