Site icon CTV Online

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; സഭാ സമ്മേളനം വെള്ളിയാഴ്ച മുതല്‍

Web Desk

ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന് അവതരിപ്പിക്കും.ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചര്‍ച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാര്‍ച്ച് 10-ാം തീയതിയാണ് ബജറ്റിനായി നിയമസഭ സമ്മേളിക്കുക. 22നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 23ന് സഭ പിരിയും

Exit mobile version