
WebDesk
ഏഴ് മുതല്‍ 14 വരെയാണ് സേ പരീക്ഷ. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.70ആണ് സംസ്ഥാനത്ത് ഇത്തവണത്തെ ആകെ വിജയ ശതമാനം.
കഴിഞ്ഞ തവണ വിജയം 99.26 ശതമാനമായിരുന്നു. 0.44% ആണ് വിജയശതമാനത്തില്‍ വന്ന വര്‍ധന. 4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ 68,604 പേര്‍. കഴിഞ്ഞതവണ ഇത് 44,363 പേരായിരുന്നു.
എസ്എസ്എല്‍സി പ്രൈവറ്റ് വിജയ ശതമാനം -66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല- കണ്ണൂര്‍. വിജയശതമാനം 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല- വയനാട്, വിജയശതമാനം98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- പാല, മൂവാറ്റുപുഴ. വിജയശതമാനം 100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല -വയനാട്. വിജയശതമാനം98.41.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം 485. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 504പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം97.3). ഗള്‍ഫിലെ നാല് സെന്ററുകള്‍ക്ക് 100 ശതമാനം വിജയം ലഭിച്ചു.
