Site icon CTV Online

പി. പി ദിവ്യക്ക് വീഴ്ച പറ്റി: പി. കെ ശ്രീമതി

കോട്ടയം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദൗർഭാഗ്യകരമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി. കെ ശ്രീമതി. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അവർ കോട്ടയത്ത് പറഞ്ഞു.എഡി എമ്മിൻ്റെ യാത്രയയപ്പ് വേദിയിൽ പോയി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഇങ്ങനെയൊരു പരാമർശം നടത്തേണ്ടിയിരുന്നില്ല. അത് വീഴ്ചയാണ്. വിഷയത്തിൽ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കും. തെറ്റ് പറ്റി എന്ന് കണ്ടെത്തിയാൽ മൂകമായി ഇരിക്കുന്ന ഒരു പാർട്ടിയല്ല സിപിഎം, ഇതിൽ നടപടിയുണ്ടാകും.

എഡിഎമ്മിന്റെ മരണത്തിന് കാരണം ഇതു മാത്രമാണോ എന്ന് അന്വേഷിക്കട്ടെ എന്നും, അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും പി. കെ ശ്രീമതി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version