Site icon CTV Online

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

Web Desk

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഈ മാസം നാലിന് തൃശൂർ അയ്യന്തോളിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാറും പൊലീസ് പിടിച്ചെടുത്തു. കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

Exit mobile version