Site icon CTV Online

കുളിമുറിയിൽ ഒളികാമറ വച്ച സംഭവം: പ്രതി ഷാജഹാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

Web Desk

പാലക്കാട്ട് വീട്ടമ്മയുടെ കുളിമുറിയിൽ ഒളികാമറ വെച്ച സംഭവത്തിൽ പ്രതിയായ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജ‍ഹാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് സൗത്ത് പൊലീസ് തമിഴ‍്‍നാട്ടിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇയാളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ കാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ ഷാജ‍ഹാനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ ഷാജഹാനെ പാർട്ടിയും പുറത്താക്കി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

Exit mobile version