Site icon CTV Online

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; പൊലീസിനെതിരെയും എം.സി ജോസഫൈനെതിരെയും ഗുരുതര ആരോപണവുമായി കായിക താരം മയൂഖ ജോണി

News Desk

ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. വാർത്താസമ്മേളനത്തിലാണ് മയൂഖ ജോണി ഗുരുതര ആരോപണം ഉന്നയിച്ചത്.

പീഡനക്കേസിലെ മുഖ്യപ്രതി ചുങ്കത്ത് ജോൺസനാണ്. ഇയാളെ രക്ഷിക്കാൻ ഗൂഢാലോചന നടന്നു. 2016ലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് തന്നെ കണ്ടപ്പോൾ സുഹൃത്ത് ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്നും മയൂഖ അറിയിച്ചു.

തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലാണ് പ്രതികരിച്ചതെന്നും മയൂഖ ജോണി ആരോപിച്ചു. പരാതി പിൻവലിക്കാൻ ശ്രമം നടന്നു. വനിതാ കമ്മിഷൻ വഴി പരാതി നൽകാൻ ശ്രമിച്ചെങ്കിലും അവർ ഇടപെട്ടതായി വിവരം ലഭിച്ചു. പ്രതിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും മയൂഖ ജോണി ആരോപിച്ചു.

Exit mobile version