ഒളിംപിക്സില്‍ ഇനി ക്രിക്കറ്റും; മുംബൈയിൽ നടന്ന രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയാണ് അന്തിമ അനുമതി നൽകിയത്

NEWSDESK

മുംബൈ: ക്രിക്കറ്റും സ്ക്വാഷും ഒളിംപിക്സിൽ ഉൾപ്പെടുത്താൻ ഔദ്യോഗികമായി അനുമതി . മുംബൈയിൽ നടന്ന രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയാണ് അന്തിമ അനുമതി നൽകിയത്. വോട്ടെടുപ്പിലൂടെയാണ് തീരുമാനം. 2028ലെ ലോസ് ആഞ്ചൽസ് ഒളിംപിക്സില്‍ ഈ ഇനങ്ങൾ ഉണ്ടാകും.

ഏഞ്ചൽസ് ഒളിംപിക്സില്‍ ക്രിക്കറ്റ് (ടി20), ബേസ്ബോൾ/സോഫ്റ്റ് ബോൾ, ഫ്ലാഗ് ഫുട്‌ബോൾ, ലാക്രോസ് (സിക്‌സറുകൾ), സ്‌ക്വാഷ് എന്നിവ ഉൾപ്പെടുത്തുമെന്ന് ഐഒസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ഐഒസി അംഗങ്ങൾ ഇതിനെ എതിർക്കുകയും ഒരാൾ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാച്ച് പറഞ്ഞു.ലോസ് ഏഞ്ചൽസ് 2028 ലെ ഒളിംപിക്സ് ഗെയിംസിന്‍റെ സംഘാടക സമിതിയുടെ (@LA28) അഞ്ച് പുതിയ കായിക ഇനങ്ങളെ പ്രോഗ്രാമിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം ഐഒസി സെഷൻ അംഗീകരിച്ചു

error: Content is protected !!