പുന്നപ്രയിൽ കിടപ്പുരോഗിയായ വയോധികന്‍റെ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍;അച്ഛൻ കട്ടിലിൽ നിന്ന് വീണ് മരിച്ചെന്നാണ് സെബിൻ പൊലീസിനെ അറിയിച്ചത്

ആലപ്പുഴ: പുന്നപ്രയിൽ 65 കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കിടപ്പുരോഗിയായ പനച്ചുവട് സ്വദേശി അറുപത്തിഅഞ്ചുകാരനായ സെബാസ്റ്റ്യനെ മകൻ വാക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലിൽ നിന്ന് വീണ് മരിച്ചെന്നാണ് സെബിൻ പൊലീസിനെ അറിയിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് സെബാസ്റ്റ്യന്റെ മരണവിവരം പുറത്തുവരുന്നത്. പിതാവിനെ കട്ടിലിൽ നിന്ന് വീണ നിലയിൽ കണ്ടതെന്നാണ് മൂത്തമകൻ സെബിൻ അയൽക്കാരോടും പൊലീസിനോടും പറഞ്ഞത്. കട്ടിലിൽ നിന്ന് വീണതാകാം എന്ന് പ്രതി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പുന്നപ്ര പൊലീസിന് ഇൻക്വസ്റ്റിൽ തന്നെ സംശയങ്ങൾ തോന്നിയിരുന്നു.

error: Content is protected !!