Site icon CTV Online

സൈനിക പരിശീലനത്തിനിടെ മടപ്പള്ളി സ്വദേശി ലക്നൗവില്‍ കുഴഞ്ഞുവീണു മരിച്ചു

മടപ്പള്ളി: ലക്നൗവിലെ കരസേന ട്രെയിനിങ്ങ് സെന്ററില്‍ വച്ച് മടപ്പള്ളി സ്വദേശിയായ യുവാവ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വല്ലത്ത്കുന്നിന് സമീപം കുന്നിനാംപുറത്ത് വൈഷ്ണവ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.

ഇന്ത്യന്‍ ആര്‍മിയില്‍ ഐആര്‍ബി കമാന്‍ഡോ ട്രെയിനിയായിരുന്നു. കഴിഞ്ഞ മാസം 23നാണ് വൈഷ്ണവ് ജോലിയില്‍ പ്രവേശിച്ചത്.

അച്ഛന്‍: സുരേന്ദ്രന്‍. അമ്മ: വാസന്തി. സഹോദരന്‍: യാഷിന്‍. എസ്എഫ് ഐ വെള്ളികുളങ്ങര ലോക്കല്‍ സെക്രട്ടറിയും റെഡ്‌ വളണ്ടിയറുമായിരുന്നു.

Exit mobile version