Site icon CTV Online

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി ബി ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

newsdesk

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി ബി ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സി ജെ എം കോടതിയാണ് റിപ്പോ‌‌ർട്ട് അംഗീകരികരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ ഹർജിയും തള്ളി.

ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർനടപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഒമ്പത് വര്‍ഷം കേരളരാഷ്ട്രീയത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു. സോളാർ വിവാദം കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും സി പി എം കോൺഗ്രസിന് നേരെ പ്രയോഗിച്ചിരുന്നു. കോടതി കേസ് അവസാനിപ്പിച്ചതോടെ വർഷങ്ങൾ നീണ്ട കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമായി

Exit mobile version