
NEWSDESK
കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലിയോടനുബന്ധിച്ചു കൂടരഞ്ഞി പഞ്ചായത്തിൽ നിർമിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ കർമ്മം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു.കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് കൂടരഞ്ഞി അധ്യക്ഷനായി .
മൂന്നുമാസം കൊണ്ട് പണി പൂർത്തീകരിച്ചു താമസയോഗ്യമാക്കുമെന്നു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ പറഞ്ഞു .എൻ ജി ഒ യുടെ വജ്രജൂബിലിയോടനുബന്ധിച്ചു കേരളത്തിൽ മൊത്തത്തിൽ 60 വീടുകൾ ആണ് നിർമിക്കുന്നത്.അതിൽ കോഴിക്കോട് ജില്ലയിൽ നിർമിക്കുന്ന 5 വീടുകളിൽ അവസാനത്തെ വീടിന്റെ തറക്കല്ലിടൽ കർമമാണ് കൂമ്പാറയിൽ നടന്നത് .500 സ്ക്വാർ ഫീറ്റ് ഉള്ള വീടുകൾ ആണ് നിർമിക്കുന്നത് .
ചടങ്ങിൽ എൻ ജി ഒ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ,പ്രസിഡന്റ് ദൈയെന്ദ്ര കുമാർ ,
അനൂപ് തോമസ്,സിന്ധു രാജൻ ,സജിത് കുമാർ,N.ലിനീഷ് ,ജോസ് കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു .