ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ പാമ്പുകടിച്ചു; മലയാളി മെഡിക്കൽ വിദ്യാർഥി ബെംഗളൂരൂവിൽ മരിച്ചു

മണ്ണുത്തി∙ മെഡിക്കൽ വിദ്യാർഥി ബെംഗളൂരുവിൽ പാമ്പുകടിയേറ്റു മരിച്ചു. മുതുവറ പാണ്ടാട്ട് ലതയുടെയും ബാലകൃഷ്ണന്റെയും മകൻ ആദിത് (21) ആണ് മരിച്ചത്. ബെംഗളൂരു ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിയാണ്.

പഠനം പൂർത്തിയാക്കിയ ആദിത്തിന്റെ ബിരുദദാനച്ചടങ്ങ് 30നായിരുന്നു. ഇതിനുശേഷം കാർ പാർക്കു ചെയ്തു വീട്ടിലേക്ക് നടക്കുമ്പോഴാണ് പാമ്പുകടിയേറ്റത്.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചത്. സംസ്കാരം ഇന്ന് 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. റോമിലെ ഇന്ത്യൻ എംബസി ജീവനക്കാരനാണ് ആദിത്തിന്റെ അച്ഛൻ.

error: Content is protected !!