Site icon CTV Online

5,000 അടി ഉയരെ ക്യാബിനിൽ പുക; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Web Desk

സ്‌പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പറന്നുയരുന്നതിനിടെ വിമാന ക്യാബിനിൽ പുക ഉയരുന്നത് കണ്ടതോടെ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്താക്കിയതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ഡൽഹി-ജബൽപൂർ സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കിയത്. 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ക്യാബിനിൽ പുക ഉയരുന്നത് ക്രൂ ശ്രദ്ധിച്ചു. ക്യാബിനിലേക്ക് പുക കയറിയതോടെ യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ തന്നെ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

Exit mobile version