Site icon CTV Online

പതിനാറുകാരിയെ പതിനേഴുകാരന് വിവാഹം ചെയ്തു നൽകി; ആറ് പേർ അറസ്റ്റിൽ

Web Desk

ബാലവിവാഹം നടത്തിയതിന് തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ. 17 വയസുള്ള ആൺകുട്ടിയുടേയും 16 വയസുള്ള പെൺകുട്ടിയുടേയും വിവാഹമാണ് നടത്തിയത്. തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം. ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ ഇവരുടെ വിവാഹം നടത്താൻ വീട്ടുകാരുടെ മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. വിവാഹത്തിന് മുൻകൈയ്യെടുത്ത രാജാ, അയ്യാവ്, രാമൻ, ഗോപു, നാടിമുത്തു, കന്നിയൻ എന്നിവരാണ് അറസ്റ്റിലായത്. ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും പെൺകുട്ടിയെ സർക്കാരിന്‍റെ ബാലികാ സദനത്തിലേക്കും മാറ്റി.

Exit mobile version