Site icon CTV Online

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റ നമ്പർ ലോട്ടറി വില്പന; പ്രതി പിടിയിൽ

WebDesk

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റ നമ്പർ ലോട്ടറി വില്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശി ചുലോടി കുഴിയിൽ മോഹനനാണ് അറസ്റ്റിലായത്. അത്തോളി കോടശ്ശേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. അത്തോളി പോലീസ് സബ് ഇൻസ്പെക്ടർ ആ.ർ. രാജീവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. അനീസ്, പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് മോഹനനെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Exit mobile version