Site icon CTV Online

സിൽവർലൈൻ: പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Web Desk

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. വിഷയത്തിൽ നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.”മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു.
സിൽവർലൈന്‍ പദ്ധതിക്കെതിരെ വിവാദങ്ങളും സംഘർഷങ്ങളും മൂർച്ഛിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു മുൻപിലുള്ള വിശദ പദ്ധതി റിപ്പോർട്ടിന് (ഡിപിആർ) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന അഭ്യർഥന മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു മുൻപിൽ വച്ചതായാണ് റിപ്പോർട്ട്.

Exit mobile version