Site icon CTV Online

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി സിക വൈറസ്; രോഗബാധിതരുടെ എണ്ണം 19ആയി

Web Desk

സംസ്ഥാനത്ത് ഒരാള്‍ക്കുകുടി സിക വൈറസ് സ്ഥിരികരീച്ചു. തിരുവനന്തപുരത്തെ 73കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയില്‍ നിന്നയച്ച സാമ്പിളുകളില്‍ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19ആയി.

കഴിഞ്ഞദിവസം മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു വയസ്സും പത്തുമാസവും പ്രായമായ കുഞ്ഞും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവെിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍ഐവി പൂനയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പിസിആര്‍ കിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version