Site icon CTV Online

‘നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ’; നഞ്ചിയമ്മയുടെ പാട്ടിനെയും ലോകത്തിന്റെ നെറുകയിൽ നീ തന്നെ എത്തിച്ചു: സിജി സച്ചി

Web Desk

68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് വൈകിട്ട് വിതരണം ചെയ്യാനിരിക്കവേ അയ്യപ്പനും കോശിയും എന്ന ചിത്രം അതിന്റെ സകല വിജയസീമകൾക്കും കാരണക്കാരനായ സച്ചിയേ ഓർമ്മിക്കുകയാണ് ഭാര്യ സിജി സച്ചി. ഇതേ ചിത്രത്തിലെ ​ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച ​ഗായികയുമായി. മികച്ച സംവിധായകനുള്ള അവാർഡ് സച്ചിക്കായി പുരസ്കാരം ഭാര്യ സിജി ഏറ്റുവാങ്ങും. അട്ടപ്പാടിയിലെ ഗോത്രസംസ്കാരത്തിന്റെ അടയാളം മലയാളത്തിന് അഭിമാനപൂർവ്വം നൽകിയ സച്ചി ഇന്ന് ഈ ഭൂമിയിൽ ഇല്ല. മികച്ച സംവിധായകനുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം സച്ചിക്കാണ്. നഞ്ചിയമ്മയെ ചേർത്ത് നിർത്തിയ ഫോട്ടോക്കൊപ്പം കുറിച്ച വരികൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും.., നാഷണൽ അവാർഡ് വാങ്ങും.. അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും എന്ന് പറഞ്ഞാണ് സിജി ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ എന്നുപറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Exit mobile version