Site icon CTV Online

നടൻ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു

Web Desk

ബിഗ് ബോസ് താരവും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. മരണം സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സിദ്ധാര്‍ഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാന്‍സ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാര്‍ത്ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശര്‍മ്മ കെ ദുല്‍ഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3’യില്‍ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാര്‍ഥ് ആയിരുന്നു.

Exit mobile version