Site icon CTV Online

നാളെ പതിനാല് ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Web Desk

കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും വെള്ളിയാഴ്ച തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമതി പറയുന്നത്. തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അത് നേരിടാന്‍ തയ്യാറാണെന്നും വ്യാപാരികള്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version