
Web Desk
സംസ്ഥാനത്ത് വ്യാഴാഴ്ച കടകള്‍ പൂര്‍ണമായും തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും താത്കാലികമായി പിന്മാറിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍. മുഖ്യമന്ത്രി വിളിച്ചു സംസാരിച്ചെന്നും നസറുദ്ദീന്‍ പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചിരുന്നു. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തല്‍ക്കാലം കടകള്‍ തുറക്കുന്നില്ല. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നുമാണ് നസറുദ്ദീന്‍ പറഞ്ഞത്. 14 ജില്ലകളിലും നാളെ കടകള്‍ തുറക്കാനായിരുന്നു നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.ബുധനാഴ്ച സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
