Site icon CTV Online

നിലമ്പൂരില്‍ വാഴാൻ ആര്യാടന്‍ ഷൗക്കത്ത്; 6000 കടന്ന് ലീഡ്, യുഡിഎഫ് ക്യാംപുകളില്‍ ആവേശം

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ 5348 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. എട്ടാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 23188 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 28344 വോട്ടും അൻവറിന് 8961 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 3317 വോട്ടും ലഭിച്ചു. എം സ്വരാജിന് ലീഡ് നേടാനായത് 3 ബൂത്തുകളിൽ മാത്രമാണ്.

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണിയത്‌. 1403 പോസ്റ്റൽ വോട്ടുകളാണുള്ളത്. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലൂടെ –163, വീട്ടിലെ വോട്ടിലൂടെ –1206 (ഭിന്നശേഷിക്കാർ- –310, മുതിർന്ന പൗരന്മാർ –896), സർവീസ് വോട്ട് -–34 എന്നിങ്ങനെയാണിത്. 1,74,667പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്.

Exit mobile version