ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഷാർജ മീഡിയാ ഒാഫീസ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി.വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഷെയ്ഖ് ഡോ. സുൽത്താൻ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മൃതദേഹം ഷാർജയിലെത്തിയതു മുതൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇൗ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.