Site icon CTV Online

ശാന്തൻപാറ കൂട്ട ബലാത്സംഗം; പെൺകുട്ടിയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ

Web Desk

ശാന്തൻപാറ കൂട്ട ബലാത്സംഗക്കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ചാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി കൗൺസിലിംഗിൽ നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു . തിങ്കളാഴ്ച പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്‌നാട്ടിലേക്ക് കടന്ന ഈ രണ്ടുപേരെ പറ്റി വിവരം ലഭിച്ചത്. തുടർന്ന് ശാന്തൻപാറ പൊലീസ് തമിഴ്‌നാട്ടിൽ എത്തി പുലർച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. കേസിൽ പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

Exit mobile version