Site icon CTV Online

ഷാജ് കിരൺ‌ കേരളത്തിലേക്ക് മടങ്ങിയെത്തി; പൊലീസിന് മുന്നിൽ ഹാജരാകും

Web Desk

സ്വപ്നയുമായി നടത്തിയ സംഭാഷണം മൊബൈൽ ഫോണിൽ നിന്നു വീണ്ടെടുക്കാനായി അയൽ സംസ്ഥാനത്തേക്കു പോയ ഷാജ് കിരൺ കേരളത്തില്‍ മടങ്ങിയെത്തി. ഉച്ചയോടെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ഷാജ് പ്രതികരിച്ചു. അതിനിടെ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നല്‍കിയ പരാതിയില്‍ പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിക്കും.
ഇന്ന് കേരളത്തിലേക്കു മടങ്ങിയെത്തുമെന്ന് ഷാജ് കിരൺ നേരത്തേ അറിയിച്ചിരുന്നു. ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി കുടുക്കുകയാണെന്നും ഷാജ് കിരൺ മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. സ്വപ്ന ഒരു ഓഡിയോ ക്ലിപ് പുറത്തുവിട്ടിരുന്നെന്നും ഇത് എഡിറ്റു ചെയ്തതാണെന്നും ഷാജ് കിരണ്‍ ആരോപിച്ചു.

Exit mobile version