Site icon CTV Online

ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. കോഴിക്കോട് കോടതിയിലാണ് കേസ് പരി​ഗണിക്കുക. കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ റിമാൻഡ് കാലാവധി14 ദിവസത്തേക്ക് നീട്ടിയത്. വിദ്യാർഥികളുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ വിദ്യാർഥികളെ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് കാലാവധി നീട്ടിയത്.

ഫെബ്രുവരി 28 നാണു താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു. സംഭവത്തിൽ ഇതിനകം ആറ് വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്.

Exit mobile version