കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധം; ഗവര്‍ണര്‍ക്കെതിരെ കറുത്ത കൊടിയുമായി പ്രവര്‍ത്തകര്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വകലാശാല ക്യാമ്പസില്‍ വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. ഗവര്‍ണറെ ഒരു കാരണവശാലും ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലീസുകാരെ ഏര്‍പ്പെടുത്തി. ഗസ്റ്റ് ഹൗസിന് മുമ്പിലും സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സമരങ്ങളെ നേരിടുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദനം ഞെട്ടലുണ്ടാക്കുന്നതാണ്. പൊലീസിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നടപടി ജനാധിപത്യപരമല്ല. പ്രതിഷേധിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി ചെയ്യുന്നത് തന്നെ എസ്എഫ്‌ഐ സമരത്തിനെതിരെ ഗവര്‍ണര്‍ ചെയ്യുന്നു. യുഡിഎഫ് ഒന്നിച്ചുള്ള പ്രതിഷേധത്തെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

error: Content is protected !!