Site icon CTV Online

പീഡനക്കേസ്: സിവിക് ചന്ദ്രനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി കോടതി

Web Desk

കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോഴിക്കോട് ജില്ലാ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയില്ല.

ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഏപ്രില്‍ 17-ന് കോഴിക്കോട്ട് പുസ്തക പ്രകാശനത്തിനെത്തിയ എഴുത്തുകാരിയോട് സിവിക് അതിക്രമം കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തതാണ് ഒന്നാമത്തെ കേസ്.ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ആദ്യ കേസെടുത്തത്. ഇതിനിടെയാണ് മറ്റൊരു എഴുത്തുകാരിയും സിവിക് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്.

Exit mobile version