NEWSDESK
താമരശ്ശേരി കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ബെംഗളൂരുവിൽനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്. ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ (37) താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് നിരന്തരം സ്വകാര്യ ഭാഗത്ത് സ്പർശിച്ചതോടെ പെൺകുട്ടി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. ചുരത്തിൽ എത്തിയപ്പോൾ മുതൽ ശല്യം തുടങ്ങിയിരുന്നു. തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി