Site icon CTV Online

വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

Web Desk

മലപ്പുറം മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്‌ക്കെതിരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും കൂടാതെ മൊബൈല്‍ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Exit mobile version