
Web Desk
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.എറണാകുളത്തെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ ഉണ്ട്. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
