പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിപോലീസ് പിടിയിൽ

NEWSDESK

കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കളും ഇതേ പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം വന്നതായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

error: Content is protected !!