Site icon CTV Online

തീവ്രന്യൂനമർദ്ദം : ജൂലൈ 20 വരെ മഴ തുടരും

Web Desk

അറബികടലിലെ തീവ്രന്യൂന മർദ്ദം വടക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വിദർഭക്ക് മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നുണ്ട്. കൂടാതെ ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

Exit mobile version