Site icon CTV Online

ഈ പഠിത്തം എന്താ സാധനം ടീച്ചര്‍മാരേ?; അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി.ജെയാക്കി അശ്വിന്‍ ഭാസ്‌ക്കര്‍

Entertainment Desk

ഓണ്‍ലൈന്‍ പഠനഭാരം പങ്കുവെച്ച ഏഴാം ക്ലാസുകാരനായ കോഴിക്കോട് പടനിലം സ്വദേശി അഭയ് കൃഷ്ണയെ മലയാളി ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അഭയ് കൃഷ്ണയുടെ വാക്കുകള്‍ ഡി.ജെ. രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ് യൂട്യുബര്‍ അശ്വിന്‍ ഭാസ്‌ക്കര്‍. ‘പെര്‍ഫെക്ട് ഓകെ’ എന്ന വീഡിയോയിലൂടെ വൈറലായി മാറിയ നൈസന്റെ വീഡിയോ അശ്വിന്‍ ഭാസ്‌ക്കര്‍ നേരത്തെ ഡി.ജെ. രൂപത്തിലാക്കിയിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുക്കകയായിരുന്നു ആ ഗാനം

അതുപോലെ അഭയ് കൃഷ്ണയുടെ ഡി.ജെ. വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. അശ്വിന്‍ ഭാസ്‌ക്കറിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോക്ക് ഇതിനകം വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.വീഡിയോയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version