Site icon CTV Online

ഏഴ് വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ അറബി അധ്യാപകൻ അറസ്റ്റില്‍

തൃശ്ശൂർ : സ്കൂളിലെ വിദ്യാർഥികളായ ഏഴ് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി ഇരട്ടപ്പിലാക്കല്‍ വീട്ടില്‍ മുൻസാഫിറി(23)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

അറബിക്ക് അധ്യാപകനും ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതലയുള്ള പ്രതി ഏഴ് ആണ്‍കുട്ടികളെയാണ് ഭീഷണിപ്പെടുത്തി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. വിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ അധ്യാപകന്‍റെ ഭീഷണി വകവെക്കാതെ കുട്ടികള്‍ സ്കൂള്‍ അധികൃതർക്ക് പരാതി നല്‍കി. തുടർന്ന് ഒരാഴ്ച മുൻപ് അധ്യാപകനെ വിദ്യാലയത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

കുട്ടികള്‍ പീഡന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കുന്നംകുളം പോലീസിനെ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version