തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു; അമ്മയുടെ കൈയിൽ നിന്ന് കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എഴ് മാസം പ്രായമുളള ഹാജാമറിയമാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ മകളാണ് ഹാജാമറിയം.

കുഞ്ഞ് മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ സമിയ്യ കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞുമുണ്ടായിരുന്നു. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമിയ്യ ഓടിയപ്പോൾ കാല്‍ കല്ലിൽ തടഞ്ഞ് കൈയിൽ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും എത്തി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!