Site icon CTV Online

സുരക്ഷാ മുന്‍കരുതല്‍ ശക്തം ; പടക്കക്കടകള്‍ 10 വരെ അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ പടക്കക്കടകള്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

സംഘര്‍ഷ സാധ്യതയും മറ്റും കണക്കിലെടുത്താണ് ഈ തീരുമാനം. വിഷു അടുക്കാറായതോടെ പടക്കകടകള്‍ നേരത്തെ തന്നെ സജീവമായിരുന്നു.

Exit mobile version