
WebDesk
മുക്കം; കാരശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി രണ്ടു പതിറ്റാണ്ടിലേറെ കാലമായി നൂതന പ്രവർത്തന ശൈലിയോടെ ബാങ്കിംഗ് മേഖലയിലും മറ്റിതര സേവന മേഖലകളിലും പ്രവർത്ത നങ്ങൾ നടത്തിവരുന്ന സംസ്ഥാനത്തെ തന്നെ മികച്ച വനിത സഹകരണ സംഘമായി മാറിയ കാരശ്ശേരി വനിത ഹകരണ സംഘത്തിൻ്റെ രണ്ടാമത് ശാഖയുടെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്. വലിയ പറമ്പിലാണ് ശാഖ പ്രവർത്തനമാരംഭിച്ചത്.
ശാഖയുടെ ഉദ്ഘാടനം തദ്ദേശ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. * സഹകരണ സംഘങ്ങൾ കേരളത്തിൻ്റെ പൊതു തലത്തിൽ ആഴത്തിൽ സ്പർശിച്ചിട്ടുണ്ടന്ന് അദ്ധേഹം പറഞ്ഞു. കേരളത്തിന് പുറത്ത് കൊള്ള പലിശക്കാരുടെ ചൂഷണം നടക്കുമ്പോൾ കേരളത്തിൽ അത്തരം പ്രവർത്തനങ്ങൾക്ക് തടയിട്ടത് സഹകരണ സംഘങ്ങളാണന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലക്ക് എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി കൂട്ടി ചേർത്തു.
*തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ബി.സുധ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും
കോഴിക്കോട് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ് ടി വിശ്വനാഥൻ ആദ്യ നിക്ഷേപം സ്വീകരിക്കലും നിർവഹിച്ചു. .കാരശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി പി സ്മിത ആദ്യ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എടത്തിൽ ആമിന,
സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, കെ സി ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ, ഷാഹിന ടീച്ചർ, എം.എ സൗധ, രാജിത മൂത്തേടത്ത്,
ബാങ്ക് പ്രസിഡൻറ് പ്രസന്ന കുന്നേരി, സെക്രട്ടറി എ. സലീന, ജിഷ മാന്ത്ര
തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു
