
Web Desk
ആലപ്പുഴ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ പരിശോധിക്കുകയാണ്. ഇത് പ്രതികൾ ഉപയോഗിച്ച കാർ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്.
