സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം; വേനപ്പാറയിൽ യുവാവിന് ദാരുണാന്ത്യം

മുക്കം: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പില്‍ സാജു ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മുക്കം നഗരസഭയിലെ വേനപ്പാറ അങ്ങാടിയില്‍ നിന്നും പണിയര്‍കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡരികിലെ തോട്ടിലേക്കാണ് മറിഞ്ഞ് വീഴുകയായിരുന്നു.

തോട്ടിലേക്ക് വീണ സാജുവിന്റെ ദേഹത്തേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് വീണതാണ് മരണം സംഭവിക്കാനിടയാക്കിയതെന്ന് കരുതുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

error: Content is protected !!